ഏറ്റവും അധികം ആരാധക പിന്തുണയുള്ള ക്ലബ്ബായി ബൊറൂസിയ ഡോര്‍ട്ട്മുണ്ട്

റ്റവും അധികം ആരാധക പിന്തുണയുള്ള ക്ലബ്ബുകളില്‍ ഒന്നാം സ്ഥാനത്ത് ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട്. ഏറ്റവുമധികം ശരാശരി കാണികളെത്തുന്ന അമ്പത് ക്ലബുകളുടെ പട്ടിക ഫുട്‌ബോള്‍ ഡാറ്റ അനാലിസിസ് വെബ്‌സൈറ്റ് സി.ഐ.ഇ.എസ് ആണ് പുറത്തുവിട്ടത്

80,230 കാണികളാണ് ഡോര്‍ട്ടമുണ്ടിന്റെ ഓരോ മത്സരങ്ങളും കാണാനെത്തുന്നത്. ഡോര്‍ട്ട്മുണ്ടിന്റെ മൈതാനമായ സിഗ്‌നല്‍ ഇടുന പാര്‍ക്കില്‍ 81,360 പേരെയാണ് ഉള്‍ക്കൊള്ളാവുന്നത്. ഇത് ഏകദേശം നിറയുന്ന തരത്തില്‍ തന്നെയാണ് ക്ലബിന്റെ ശരാശരി കാണികളുടെ എണ്ണവും. ഡോര്‍ട്ട്മുണ്ടിന് പിന്നില്‍ രണ്ടാമതെത്തിയിരിക്കുന്നത് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ്. 75, 218 ആണ് യുണൈറ്റഡിന്റെ മൈതാനമായ ഓള്‍ഡ് ട്രാഫോര്‍ഡിലെത്തുന്ന ശരാശരി കാണികള്‍.

ബാഴ്‌സലോണ, ബയേണ്‍ മ്യൂണിച്ച്, റയല്‍ മഡ്രിഡ് എന്നീ ക്ലബുകളാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. മറ്റ് ക്ലബുകളെ ഞെട്ടിച്ചുകൊണ്ട് അമേരിക്കന്‍ ക്ലബ് അറ്റ്‌ലാന്റെ യുണൈറ്റഡ് പത്താം സ്ഥാനത്തെത്തി. യൂറോപ്പിന് പുറത്തുള്ള ക്ലബുകളില്‍ ഒന്നാമത് ഇവരാണ്

Top