കടമെടുപ്പ് പരിധി; കേരളത്തിന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്ന് കേന്ദ്രം

ഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടി കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് തേടിയുള്ള കേരളത്തിന്റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത മാസം 13ലേക്ക് മാറ്റി. കേരളത്തിന്റെ അപേക്ഷയില്‍ കേന്ദ്രത്തില്‍നിന്നും മറുപടിയും സുപ്രീം കോടതി തേടി. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ കേരളത്തിന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ എജി സുപ്രീം കോടതിയെ അറിയിച്ചു. കേരളം പറയുന്ന കാര്യത്തിന് യാതൊരു അടിയന്തര സാഹചര്യവും ഇല്ലെന്നും
കേന്ദ്ര സര്‍ക്കാര്‍ എന്ന ഉത്തരവാദിത്വത്തിലാണ് പറയുന്നതെന്നും എ ജി സുപ്രീം കോടതിയെ അറിയിച്ചു.

ഇടക്കാല ഉത്തരവ് തേടിയുള്ള ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ പരാജയം മറയ്ക്കാനുള്ള നീക്കമാണിതെന്നും ദേശീയ സാമ്പത്തിക നയം അനുസരിച്ചാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്നും ബജറ്റുമായി ബന്ധമുള്ള വിഷയമല്ലെന്നും എജി സുപ്രീം കോടതിയില്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇല്ലാത്ത പ്രശ്‌നമാണ് കേരളം ഉന്നയിക്കുന്നതെന്നും കേന്ദ്രം വാദിച്ചു. തുടര്‍ന്നാണ് കേസ് അടുത്ത മാസം 16ലേക്ക് മാറ്റിയത്. കേരളം നല്‍കിയ അപേക്ഷയില്‍ കേന്ദ്രത്തിന്റെ മറുപടിയും സുപ്രീം കോടതി തേടി. ഒരാഴ്ചക്കുള്ളില്‍ മറുപടി നല്‍കാനാണ് നിര്‍ദേശം.

Top