റഷ്യൻ തെരഞ്ഞെടുപ്പ്: പുടിനെതിരെ പത്രിക നൽകി ബോറിസ് നദിസ്ദിൻ

ക​ടു​ത്ത പു​ടി​ൻ വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ​ക്ക് പേ​രു​കേ​ട്ട ബോ​റി​സ് ന​ദി​സ്ദി​ൻ അ​ടു​ത്ത പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കും. പു​ടി​ൻ ​പ​ത്രി​ക ന​ൽ​കി ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ഒ​രു ല​ക്ഷം ഒ​പ്പു​ക​ൾ ശേ​ഖ​രി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി​യ​താ​യി ന​ദി​സ്ദി​ൻ പ​റ​ഞ്ഞു.

മാ​ർ​ച്ചി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി നി​ല​വി​ലെ പ്ര​സി​ഡ​ന്റ് പു​ടി​ൻ നേ​ര​ത്തേ പ​ത്രി​ക ന​ൽ​കി​യി​ട്ടു​ണ്ട്. 30 വ​ർ​ഷ​മാ​യി കൗ​ൺ​സി​ല​റാ​യി ഔ​ദ്യോ​ഗി​ക രം​ഗ​ത്തു​ണ്ടെ​ങ്കി​ലും ന​ദി​സ്ദി​ൻ കാ​ര്യ​മാ​യ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​ല്ലെ​ന്നാ​ണ് സൂ​ച​ന.

2000 മു​ത​ൽ റ​ഷ്യ​യി​ൽ പു​ടി​ൻ യു​ഗം തു​ട​രു​ക​യാ​ണ്. 2024നു​ശേ​ഷ​വും അ​ധി​കാ​രം ന​ഷ്ട​പ്പെ​ടാ​തെ നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി അ​ടു​ത്തി​ടെ പു​ടി​ൻ പാ​സാ​ക്കി​യി​രു​ന്നു. മാ​ർ​ച്ചി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ജ​യി​ച്ചാ​ൽ 2030 വ​രെ അ​ദ്ദേ​ഹം തു​ട​രും.

Top