ബോറിസ് ജോണ്‍സണ്‍ ഡല്‍ഹിയിലേക്ക്; മോദിയുമായി കൂടിക്കാഴ്ച നടത്തും

ഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടുത്തയാഴ്ച ഡൽഹിയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. സ്വതന്ത്ര വ്യാപാര കരാർ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് വിവരം. യുക്രൈനിലേക്കുള്ള റഷ്യൻ അധിനിവേശവും മോദി- ബോറിസ് ജോൺസൺ കൂടിക്കാഴ്ചയിൽ ചർച്ചയാകും.

റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം മയപ്പെടുത്താൻ യുകെ ഇന്ത്യയ്ക്കുമേൽ സമ്മർദം ചെലുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. എഫ്ടിഎ പുരോഗതിയും പ്രതിരോധ ഇടപാടുമായിരിക്കും പ്രധാന ചർച്ചാ വിഷയം.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. യുക്രൈനിലെ സാഹചര്യം ലോകത്തിനാകെ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് നരേന്ദ്രമോദി ബൈഡനോട് പറഞ്ഞിരുന്നു. റഷ്യ, യുക്രൈൻ പ്രസിഡന്റുമാരുമായി ഇന്ത്യ ചർച്ച നടത്തിയെന്നും ചർച്ചയ്ക്കിടെ പ്രധാനമന്ത്രി വ്യക്തമാക്കി. യുക്രൈനിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവനാണ് ഇന്ത്യ പരമപ്രാധാന്യം കൽപ്പിക്കുന്നതന്നും അവർക്ക് മനുഷ്യത്വപരമായ സഹായങ്ങൾ എത്തിക്കുന്നതിൽ മുൻഗണന നൽകേണ്ടതുണ്ടെന്നും മോദി പറഞ്ഞിരുന്നു.

Top