ലണ്ടന്‍: അമേരിക്കന്‍ സന്ദര്‍ശനം മാറ്റിവെച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. അടുത്ത മാസം അദ്ദേഹം സന്ദര്‍ശനം നടത്തുമെന്ന സൂചന പുറത്ത് വന്നിരുന്നു.
അതേസമയം, യൂറോപ്യന്‍ യൂണിയന് വിട്ട ബ്രിട്ടന് യുഎസുമായി ചില വ്യാപാരക്കരാറുകളില്‍ ഒപ്പുവച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ കരാറുകള്‍ ഒപ്പിടുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ബോറിസ് ജോണ്സണ് സന്ദര്‍ശനം റദ്ദാക്കിയതിന് പിന്നാലെ വ്യാപാരക്കരാറുകള്‍ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.