യൂനിസ് കൊടുങ്കാറ്റിന്റെ തകര്‍ച്ച നേരിടാന്‍ സൈന്യം സജ്ജമെന്ന് ബോറിസ് ജോണ്‍സണ്‍

യൂനിസ് കൊടുങ്കാറ്റിന്റെ തകര്‍ച്ച നേരിടാന്‍ സൈന്യം സജ്ജമെന്ന് ബോറിസ് ജോണ്‍സണ്‍. ഇംഗ്ലണ്ടിന്റെ സൗത്ത് വെസ്റ്റ് റീജിയണില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അപൂര്‍വമായ ചുവന്ന കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ സൈന്യം സജ്ജമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മണിക്കൂറില്‍ 100 മൈല്‍ വേഗതയില്‍ വീശുന്ന കാറ്റ് വൈദ്യുതി ലൈനുകള്‍ പൊളിക്കാനും അവശിഷ്ടങ്ങള്‍ വായുവിലൂടെ പറക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അപൂര്‍വ്വമായാണ് ഇത്രയും ഉയര്‍ന്ന ലെവലിലുള്ള മുന്നറിയിപ്പ് മെറ്റ് ഓഫീസ് പുറപ്പെടുവിക്കുന്നത്. ഡെവണ്‍, കോണ്‍വാള്‍, സോമര്‍സെറ്റ് എന്നിവിടങ്ങളിലെ കോസ്റ്റല്‍ ഏരിയകള്‍, വെയില്‍സിന്റെ സൗത്ത് കോസ്റ്റ് എന്നിവിടങ്ങളില്‍ സ്‌റ്റോം യൂണിസിന്റെ താണ്ഡവമുണ്ടാകും. ട്രെയിന്‍ ക്യാന്‍സലേഷന്‍, പവര്‍ കട്ട്, വസ്തുവകകള്‍ക്ക് നാശം എന്നിവ സംഭവിക്കാം. കാറ്റില്‍ പറന്നു നടക്കുന്ന വസ്തുക്കള്‍ മൂലം ജീവാപായത്തിനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്കി.

അടിയന്തിര സ്ഥിതി വിലയിരുത്താന്‍ ഗവണ്‍മെന്റ് എമര്‍ജന്‍സി കോബ്രാ മീറ്റിംഗ് വിളിച്ചു. മിലിട്ടറിയെ സ്റ്റാന്‍ഡ് ബൈയില്‍ നിറുത്തിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

Top