റോഹിങ്ക്യൻ ജനത സുരക്ഷിതമായ മടക്കം ആഗ്രഹിക്കുന്നു ; ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി

Boris-Johnson

ധാക്ക: മ്യാൻമറിലെ വംശീയ കലാപം ഭയന്ന് ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യന്‍ ജനതകൾ സുരക്ഷിതമായ മടക്കമാണ് ആഗ്രഹിക്കുന്നതെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ. ബംഗ്ലാദേശിലെ കോക്സ് ബസാറിൽ താമസിക്കുന്ന റോഹിങ്ക്യൻ അഭയാർഥികളെ സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന അദ്ദേഹം.

മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം ഏഴരലക്ഷത്തോളം റോഹിങ്ക്യൻ അഭയാർത്ഥികൾ ബംഗ്ലാദേശിൽ എത്തിച്ചേർന്നിട്ടുണ്ടായിരുന്നു. നിലവിൽ ക്യാമ്പിൽ 500,000 ൽ അധികം അഭയാർഥികൾ ജീവിക്കുന്നുണ്ട്.

ബംഗ്ലാദേശിൽ സന്ദർശനം നടത്തിയതിന് ശേഷം ഞായറാഴ്ച മ്യാൻമർ ഭരണാധികാരി ആങ് സാൻ സൂകിയെ ബോറിസ് ജോൺസൺ കാണുകയും , ചർച്ച നടത്തുകയും ചെയ്യും.ക്യാമ്പുകളിൽ ഭയാനക ജീവിതസാഹചര്യങ്ങളാണ് ഉള്ളതെന്നും ഇതിനെല്ലാം പരിഹാരം കണ്ടെത്തുന്നതിനുള്ള പ്രതിബദ്ധത ലോകരാജ്യങ്ങൾക്ക് ഉണ്ടെന്നും ജോൺസൺ വ്യക്തമാക്കി.

ബംഗ്ലാദേശ് ഭരണകുടം റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് നൽകിയ സുരക്ഷിതത്വും , സഹായം എന്നും പ്രശംസ അർഹിക്കുന്നതാണെന്നും , ബംഗ്ലാദേശ് ഇത്തരത്തിൽ ഒരു തീരുമാനം സ്വീകരിച്ചിരുന്നില്ലെങ്കിൽ ഒരു വംശത്തിന്റെ കൂട്ടക്കുരുതിയ്ക്ക് ലോകം സാക്ഷിയാകേണ്ടി വരുമായിരുന്നെന്നും ജോൺസൺ അഭിപ്രായപ്പെട്ടു.

റോഹിങ്ക്യൻ അഭയാർത്ഥികൾ തിരികെ മ്യാൻമറിൽ എത്തുന്നത് എല്ലാത്തരത്തിലുമുള്ള സുരക്ഷിതത്വത്തിലും അന്തസ്സിലുമായിരിക്കണമെന്നും , അവർക്ക് ഇനിയും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അവിടെ ഉണ്ടാക്കരുതെന്നാണ് അന്തരാഷ്ട്ര സമൂഹം ആഗ്രഹിക്കുന്നതെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേർത്തു.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും, വിദേശകാര്യ മന്ത്രി അബുൾ ഹസ്സൻ മഹ്മൂദ് അലിയുമായും ജോൺസൺ കൂടിക്കാഴ്ച നടത്തിയിരുന്നു. ബംഗ്ലാദേശിൽ നിന്ന് പോകുന്നതിന് മുൻപ് തിരികെ മ്യാൻമറിൽ എത്തുന്ന റോഹിങ്ക്യകൾക്ക് വ്യക്തമായ സുരക്ഷിതത്വും, അടിസ്ഥാനപരമായ അവരുടെ ആവിശ്യങ്ങൾ നടപ്പാക്കാൻ കഴിയുമെന്നും ഉറപ്പ് വരുത്തുണമെന്ന് അറിയിച്ചു.

മ്യാൻമറിന് ആഗോളതലത്തിൽ നിന്ന് നേരിടേണ്ടി വന്ന സമ്മർദം കാരണം നവംബറിൽ റോഹിങ്ക്യൻ അഭയാർത്ഥികളെ തിരികെ സ്വീകരിക്കുന്നതിന് ബംഗ്ലാദേശുമായി കരാറിൽ ഒപ്പുവെച്ചിരുന്നു. എന്നാൽ ഓരോ ആഴ്ചയും 1,500 റോഹിങ്ക്യൻ അഭ്യർത്ഥികളെയെ സ്വീകരിക്കാൻ കഴിയൂവെന്ന് മ്യാൻമാർ അറിയിച്ചു.

ഇത്തരത്തിൽ രണ്ട് വർഷം കൊണ്ടുമാത്രമേ റോഹിങ്ക്യൻ അഭ്യർത്ഥികളെ മ്യാൻമർ സ്വീകരിക്കുകയുള്ളുവെന്ന് ബംഗ്ലാദേശ് വ്യക്തമാക്കി. എന്നാൽ വീടുകളുടെ നിർമ്മാണം പൂർത്തിയാകുന്നത് മുൻപ് തിരികെ എത്തുന്നവർക്ക് താത്കാലിക അഭയ കേന്ദ്രങ്ങളാണ് നൽകുന്നതെന്നും , അതിനാലാണ് രണ്ട് വർഷത്തിനുളളിൽ ഇവരെ പൂർണമായി സ്വീകരിക്കുമെന്ന് അറിയിച്ചതെന്ന് മ്യാൻമർ വ്യക്തമാക്കി.

അതേസമയം അഭയാർഥികൾ അവരുടെ മടക്കയാത്രയിലെ വ്യവസ്ഥകളും അവകാശങ്ങളും സംബന്ധിച്ച വിഷയത്തിൽ ആശങ്കാകുലരാണ്. ഞായറാഴ്ച മ്യാൻമറിൽ സുകിയുമായി കൂടിക്കാഴ്ച നടത്തുമ്പോൾ, റാഖൈൻ പ്രതിസന്ധിയും അഭയാർഥികളുടെ സുരക്ഷിതത്വും ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷ.

റോഹിങ്ക്യൻ അഭയാർഥികൾക്കായി ഏറ്റവും കൂടുതൽ പിന്തുണയും , സഹായവും നൽകിയ ദാതാക്കളാണ് ബ്രിട്ടൻ. അതിനാൽ തന്നെ റോഹിങ്ക്യൻ ജനതയുടെ ഇനിയുള്ള ജീവിതത്തിലും ബ്രിട്ടൻപ്രധാന പങ്ക് വഹിക്കുമെന്നത് ഉറപ്പാണ്. ആ ഇടപെടലിന്റെ ഭാഗമാണ് മ്യാൻമാർ നേതാവുമായി നടത്തുന്ന ചർച്ച.

റിപ്പോർട്ട് : രേഷ്മ പി.എം

Top