ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ വിവാദത്തില്‍; ലൈംഗികാരോപണവുമായി മാധ്യമ പ്രവര്‍ത്തക

മാഞ്ചസ്റ്റര്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെതിരെ ലൈംഗികാരോപണവുമായി മാധ്യമ പ്രവര്‍ത്തക രംഗത്ത്. 20 വര്‍ഷം മുമ്പ് ഒരു വിരുന്നിനെത്തിയപ്പോള്‍ ജോണ്‍സണ്‍ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്ന് ആരോപിച്ച് ഷാര്‍ലറ്റ് എഡ്വേര്‍ഡ്‌സ് എന്ന മാധ്യമ പ്രവര്‍ത്തകയാണ് രംഗത്തെത്തിയത്.

1999ല്‍ ഒരു മാസിക പുറത്തിറക്കല്‍ ചടങ്ങിനിടെയാണു സംഭവം. വിരുന്നിനിടെ മദ്യലഹരിയിലായ ജോണ്‍സണ്‍ തന്നെയും അപ്പുറത്തിരുന്ന സ്ത്രീയെയും തൊട്ടുവെന്നാണ് ഷാര്‍ലറ്റ് ആരോപിക്കുന്നത്. സണ്‍ഡേ ടൈംസ് പത്രത്തിലെ ലേഖനത്തിലൂടെയാണ് ഷാര്‍ലെറ്റ് ആരോപണം ഉന്നയിച്ചത്.

അതേസമയം ഷാര്‍ലെറ്റിന്റെ ആരോപണം അസത്യമാണെന്ന് ജോണ്‍സണ്‍ പ്രതികരിച്ചു.

Top