അതിര്‍ത്തിയില്‍ സാഹചര്യം രൂക്ഷം; സേന എന്തും നേരിടാന്‍ തയ്യാറെന്ന് പ്രതിരോധ മന്ത്രി

ന്യൂഡല്‍ഹി: ചൈന അതിര്‍ത്തിയില്‍ വെല്ലുവിളി നിറഞ്ഞ സാഹചര്യമെന്നും എന്തും നേരിടാന്‍ സേന തയ്യാറെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് രാജ്യസഭയില്‍ വ്യക്തമാക്കി. നിയന്ത്രണരേഖയ്ക്കടുത്ത് ചൈന വന്‍സേനാ വിന്യാസം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാങ്കോഗ്, ഗോഗ്ര മേഖലകളില്‍ ചൈന വന്‍ സേനവിന്യാസം തുടരുകയാണ്. എല്ലാ ധാരണകളും ലംഘിച്ച് ചൈന നടത്തിയ അക്രമത്തിന് ഇന്ത്യന്‍ സേന ശക്തമായ മറുപടി നല്‍കി. എന്തും നേരിടാന്‍ ഇന്ത്യ തയ്യാറാണ്. സേനയുടെ കരുത്തിലും ശൗര്യത്തിലും പൂര്‍ണ്ണ വിശ്വാസമുണ്ട്. ഇന്ത്യയുടെ നിശ്ചയദാര്‍ഡ്യത്തെ ആരും സംശയിക്കേണ്ടെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

Top