അതിര്‍ത്തി സംരക്ഷണം; ‘ബിആര്‍’ പ്ലാനുമായി ഇന്ത്യന്‍ സൈന്യം

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍ ഇന്ത്യ- ചൈന സംഘര്‍ഷങ്ങള്‍ നിലനില്‍ക്കെ ചൈനയെയും പാകിസ്ഥാനെയും നേരിടാന്‍ ‘ബിആര്‍’ പ്ലാന്‍ ആവിഷ്‌കരിച്ച് ഇന്ത്യന്‍ സൈന്യം. യഥാര്‍ഥ നിയന്ത്രണ രേഖയിലോ നിയന്ത്രണരേഖയിലോ ഉള്ള അതിക്രമങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ സാധിക്കുന്ന തരത്തിലാണ് കരസേനയും വ്യോമസേനയും സംയുക്തമായി ബിആര്‍ പ്ലാന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

കിഴക്കന്‍ ലഡാക്കിലെ സമുദ്രനിരപ്പില്‍ നിന്നും 17000 അടി ഉയര്‍ത്തിലുള്ള യഥാര്‍ഥ നിയന്ത്രണരേഖയില്‍ ഉഗ്രശേഷിയുള്ള ഭീഷ്മ ടാങ്കുകളാണ് കരസേന വിന്യസിച്ചിരിക്കുന്നത്. നിയന്ത്രണരേഖയിലെ സ്റ്റാറ്റസ് കോ മറികടന്നാല്‍ ചൈനയ്ക്ക് തക്കതായ മറുപടി നല്‍കാന്‍ ഭീഷ്മയ്ക്ക് സാധിക്കും. നിയന്ത്രണരേഖയില്‍ ചൈന ടി-63, ടി-99 ടാങ്കുകളെ വിന്യസിച്ചിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ടാങ്കറുകള്‍ക്കാണ് കൂടുതല്‍ ശേഷിയെന്ന് വിദഗ്ധര്‍ പറയുന്നു.

റഫാല്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ഇന്ത്യ പദ്ധതിയിടുന്നതായുള്ള ആശങ്ക കഴിഞ്ഞ ദിവസം പാക് സൈനിക മേധാവി ജനറല്‍ ബജ്വ പങ്കുവെച്ചിരുന്നു. അതേസമയം, ലഡാക്കിലെ സംഘര്‍ഷ സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഏഴാമത് കോര്‍ കമാന്‍ഡര്‍ യോഗം തിങ്കളാഴ്ച നടന്നിരുന്നു.

Top