അതിര്‍ത്തി തര്‍ക്കം; സേന ചര്‍ച്ചകളും എങ്ങുമെത്തിയില്ല, ചൈനയോട് നിലപാട് ആരാഞ്ഞ് വിക്രം മിശ്രി

ന്യൂഡല്‍ഹി :ഗല്‍വാന്‍, പാങ്‌ഗോംഗ് മേഖലകള്‍ക്ക് മേലുള്ള ചൈനീസ് അവകാശവാദത്തെ തുടര്‍ന്ന് സേന ചര്‍ച്ചകള്‍ വഴിമുട്ടിയ സാഹചര്യത്തില്‍ ചൈനീസ് ഉന്നത നേതൃത്വത്തിന്റെ നിലപാട് ആരാഞ്ഞ് ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍ വിക്രം മിശ്രി. അതിര്‍ത്തിയിലെ ചൈനീസ് നീക്കത്തിന്റെ വിശദാംശം ഇന്ത്യ വിവിധ രാജ്യങ്ങളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

ഈ മാസം ആറിനുണ്ടാക്കിയ ധാരണ ഇന്ത്യയും ചൈനയും പരസ്പരം പിന്‍മാറും എന്നാണ് ഈ മാസം 22ന് രണ്ട് രാജ്യങ്ങളുടേയും കമാന്‍ഡര്‍മാര്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചത്. കഴിഞ്ഞ ആഴ്ച കമാന്‍ഡര്‍മാര്‍ യോഗം ചേര്‍ന്ന് ഇത് വീണ്ടും അംഗീകരിച്ചു. എന്നാല്‍ ചൈന ഇതിന് തയ്യാറല്ലെന്ന സൂചനയാണ് നല്കുന്നത്.

ഗല്‍വാന്‍ താഴ്വര ചൈനയുടേതാണെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ പറഞ്ഞിരുന്നു. ഇതിനു പുറമെ പാങ്കോംഗ് തടാകതീരത്ത് ഫിംഗര്‍ പോയിന്റ് മൂന്നിന്റെ കാര്യത്തിലും ചൈന തര്‍ക്കം ഉന്നയിക്കുകയാണ്. ചര്‍ച്ച എങ്ങുമെത്താത്ത സാഹചര്യത്തില്‍ ചൈനീസ് ഉന്നതനേതൃത്വത്തോട് നേരിട്ട് ഇന്ത്യ നിലപാട് ആരായും.

Top