അതിര്‍ത്തി തര്‍ക്കം; ഉന്തുംതള്ളിനുമിടയില്‍ ഒരാള്‍ മരിച്ചു, അയല്‍വാസി പിടിയിൽ

കൊച്ചി: അയല്‍വാസിയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിനിടെ ഉന്തുമ തള്ളിലുംപെട്ട് ഒരാള്‍ മരിച്ചു. വാരാപ്പുഴ ദേവസ്വംപാടം വാധ്യാരുപറമ്പില്‍ ഗോപി(62) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 6 മണിക്കുണ്ടായ തര്‍ക്കത്തിനിടയില്‍ ഉന്തുംതള്ളിലുംപെട്ട് ഗോപി നിലത്തു തലയടിച്ചു വീഴുകയായിരുന്നു. അയല്‍വാസി അനില്‍കുമാറാണ് പ്രതി.

പറമ്പിലൂടെ വഴി നടക്കുന്നതു സംബന്ധിച്ചായിരുന്നു തര്‍ക്കം. ഗോപി തലയടിച്ചു വീണതിനു പിന്നാലെ ഇയാളുടെ മകനും അനില്‍കുമാറും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അനില്‍കുമാര്‍ വരാപ്പുഴ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

 

Top