ലോക റാങ്കിങ്ങില്‍ ബൊപ്പണ്ണ ഒന്നാം നമ്പര്‍ താരം;ഈ നേട്ടത്തിലെത്തുന്ന പ്രായം കൂടിയ താരം

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ തകര്‍പ്പന്‍ പ്രകടനത്തിന് ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണയെ തേടി ഒരു നേട്ടമെത്തി. ടെന്നിസ് ഡബിള്‍സ് ലോക റാങ്കിങ്ങില്‍ ആദ്യമായി ബൊപ്പണ്ണ ഒന്നാം നമ്പര്‍ താരമായി. ഈ നേട്ടത്തിലെത്തുന്ന പ്രായം കൂടിയ താരമാണ് ബൊപ്പണ്ണ. 43-ാം വയസിലാണ് താരത്തിന്റെ നേട്ടം. പിന്നാലെ ഇന്ത്യന്‍ ഇതിഹാസത്തെ അഭിനന്ദിക്കുകയാണ് സിംഗിള്‍സിലെ ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്.

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മറ്റൊരു ചരിത്ര നേട്ടത്തിനരികിലാണ് രോഹന്‍ ബൊപ്പണ്ണ. ഇന്ന് നടന്ന സെമിയില്‍ വിജയിച്ചതോടെ ബൊപ്പണ്ണ സഖ്യം ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ കലാശപ്പോരിന് യോഗ്യത നേടി. ഫൈനല്‍ വിജയിച്ചാല്‍ കരിയറില്‍ ആദ്യമായി ഗ്രാന്‍ഡ്സ്ലാം നേട്ടവും ബൊപ്പണ്ണയ്ക്ക് സ്വന്തമാക്കാം.

ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ജോക്കോവിച്ച് തന്റെ പ്രതികരണം അറിയിച്ചത്. ബൊപ്‌സിന് അഭിനന്ദനങ്ങള്‍. താങ്കളുടെ പരിശ്രമം മികച്ചതാണ്. ഇത്ര ചെറുപ്പത്തില്‍ ഈ നേട്ടത്തില്‍ എത്തുന്നത് ഏറെ ആകര്‍ഷണമാണ്. സെര്‍ബിയന്‍ താരം പറഞ്ഞു.

Top