കുവൈത്തില്‍ വിദേശികള്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കും

കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് വിദേശികള്‍ക്കും നല്‍കുന്നു. ഇതു സംബന്ധിച്ച അറിയിപ്പ് മുന്‍ഗണന പ്രകാരം അയച്ചു തുടങ്ങി.

രോഗം പകരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, 60 വയസ്സ് കഴിഞ്ഞവര്‍, പ്രതിരോധശേഷി കുറക്കുന്ന മറ്റു രോഗങ്ങള്‍ ഉള്ളവര്‍ എന്നീ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്.

കുവൈത്തില്‍ താമസിക്കുന്ന വിദേശികളില്‍ അര്‍ഹരായവര്‍ക്ക് ഫൈസര്‍ വാക്‌സിന്റെ മൂന്നാം ഡോസ് നല്‍കും.

Top