കോവിഡ് മുക്തരായി മൂന്ന് മാസം കഴിഞ്ഞ് മാത്രം ബൂസ്റ്റര്‍ ഡോസ്: കേന്ദ്രം

ന്യൂഡല്‍ഹി: ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെയുള്ള വാക്‌സിനുകള്‍ കോവിഡ് മുക്തരായി മൂന്ന് മാസം കഴിഞ്ഞ് മാത്രമെടുത്താല്‍ മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. എല്ല സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചു.

കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കില്‍ ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെയുള്ള എല്ലാ വാക്‌സിനുകളുമെടുക്കുന്നത് മൂന്ന് മാസത്തേക്ക് മാറ്റിവെക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി വികാസ് ഷീല്‍ കത്തിലൂടെ അഭ്യര്‍ഥിച്ചു. പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചുള്ള ദേശീയ സാങ്കേതിക ഉപദേശക ഗ്രൂപ്പിന്റെ ശാസ്ത്രീയ തെളിവുകളുടെയും ശുപാര്‍ശയുടെയും അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദ്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് രോഗമുള്ള അര്‍ഹരായ വ്യക്തികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശത്തിനായി വിവിധ കോണുകളില്‍ നിന്ന് അഭ്യര്‍ത്ഥനകള്‍ ലഭിച്ചിട്ടുണ്ടെും അദ്ദേഹം പറഞ്ഞു. അതേസമയം, ആരോഗ്യമുള്ള മുതിര്‍ന്നവര്‍ക്ക് ബൂസ്റ്ററുകള്‍ ആവശ്യമില്ലെന്നും ഏറ്റവും ദുര്‍ബലരായ ആളുകള്‍ക്ക് ബൂസ്റ്ററുകള്‍ നല്‍കണമെന്നുമാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

Top