ശ്രീലങ്കയില്‍ ബുര്‍ഖ നിരോധിക്കാനും ഇസ്ലാമിക് സ്‌കൂളുകള്‍ അടയ്ക്കാനും നീക്കം

കൊളംബോ:ശ്രീലങ്കയിൽ ബുർഖ നിരോധിക്കുമെന്നും ആയിരത്തിലധികമുള്ള ഇസ്ലാമിക് സ്കൂളുകൾ അടയ്ക്കുമെന്നും ശ്രീലങ്കൻ പൊതുസുരക്ഷാമന്ത്രി ശരത് വീരശേഖര. ഇതുസംബന്ധിച്ച് നിയമം കൊണ്ടുവരാൻ മന്ത്രിസഭാ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ദേശസുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സർക്കാർ കടന്നതെന്നും മന്ത്രി പറയുന്നു.

ആദ്യകാലങ്ങളിൽ മുസ്ലിം സ്ത്രീകളും പെൺകുട്ടികളും ബുർഖ ധരിച്ചിരുന്നില്ല. ഇത് അടുത്തിടെ ഉണ്ടായ മതതീവ്രവാദത്തിന്റെ അടയാളമാണ്. ഞങ്ങൾ തീർച്ചയായും ഇത് നിരോധിക്കും” -വീരശേഖര മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ വിദ്യാഭ്യാസനയം ലംഘിക്കുന്നുവെന്ന് കണ്ടെത്തിയതിനാലാണ് സ്കൂളുകൾ അടയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. 2019-ൽ ശ്രീലങ്കയിലെ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ഭീകരാക്രമണത്തിൽ 250 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യത്ത് ബുർഖ ധരിക്കുന്നത് താത്കാലികമായി നിരോധിച്ചിരുന്നു.

Top