boomblast in kollam collectorate

കൊല്ലം: കൊല്ലം കളക്ട്രേറ്റ് പരിസരത്ത് സ്‌ഫോടനം. തൊഴില്‍ വകുപ്പിന്റെ ജീപ്പിലാണ് സ്‌ഫോടനം നടന്നത്. സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം നടന്നതെന്നാണ് പ്രാഥമിക നിഗമനം.

പ്രദേശത്ത് വെടിമരുന്നിന്റെ ഗന്ധം നിറഞ്ഞു നില്‍ക്കുകയാണ്. സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ കണ്ണിനാണ് പരിക്കേറ്റിരിക്കുന്നത്.

പൊലീസും ഡോഗ് സ്‌ക്വാര്‍ഡും പ്രദേശത്തെത്തി പരിശോധന നടത്തി വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Top