റിയല്‍എസ്റ്റേറ്റ് ഒഴികെ എല്ലാ മേഖലകളിലും കുതിപ്പ്; ഓഹരി വിപണി നേട്ടത്തില്‍

ഹരി വിപണിയില്‍ നേട്ടം. റിയല്‍എസ്റ്റേറ്റ് ഒഴികെ എല്ലാ മേഖലകളും നേട്ടത്തില്‍. സെന്‍സെക്‌സ് 356.13 പോയിന്റ് ഉയര്‍ന്ന് 65,700.3 ലും നിഫ്റ്റി 102.45 പോയിന്റ് നേട്ടത്തില്‍ 19,458.35ലും വ്യാപാരം ആരംഭിച്ചു. വിദേശസ്ഥാപനങ്ങളുടെ തുടര്‍ച്ചയായ നിക്ഷേപവും വിപണിയെ സ്വാധീനിക്കുന്നുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് വിപണിയില്‍ നേട്ടമെടുപ്പ് തുടരുകയാണ്. സെന്‍സെക്‌സില്‍ ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, മാരുതി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ലാര്‍സന്‍ ആന്‍ഡ് ട്രൂബോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടൈറ്റന്‍ എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ വിപ്രോ മാത്രമാണ് പിന്നോക്കം പോയത്.

ഏഷ്യന്‍ വിപണികളില്‍ സിയോള്‍, ടോക്കിയോ, ഷാങ്ഹായി, ഹോങ്കോങ് എന്നീ സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം തുടരുന്നു. അമേരിക്കന്‍ മാര്‍ക്കറ്റും പോസിറ്റീവായാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റേര്‍സ് കഴിഞ്ഞദിവസം 588.48 കോടി രൂപയാണ് മാര്‍ക്കറ്റില്‍ നിക്ഷേപിച്ചത്. ബ്രെന്റ് ക്രൂഡ് ബാരലിന് 0.53 ശതമാനം വര്‍ധിച്ച് 78.1 ഡോളറിലെത്തി.

Top