‘ഭൂല്‍ ഭുലയ്യ’യുടെ രണ്ടാംഭാഗം വരുന്നു; അക്ഷയ്കുമാറിന് പകരം കാര്‍ത്തിക് ആര്യന്‍

ഫാസില്‍-മോഹന്‍ലാല്‍ കൂട്ട്‌കെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് മണിച്ചിത്രത്താഴ്. ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ പലഭാഷകളിലും റീമേക്ക് ചെയ്തു. പ്രിയദര്‍ശനായിരുന്നു ‘ഭൂല്‍ ഭുലയ്യ’ എന്ന പേരില്‍ മണിച്ചിത്രത്താഴ് ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്തത്.

മോഹന്‍ലാലിന്റെ ‘ഡോ. സണ്ണി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അക്ഷയ്കുമാറായിരുന്നു. ‘ഡോ. ആദിത്യ ശ്രീവാസ്തവ് എന്നായിരുന്നു അക്ഷയ്കുമാറിന്റെ കഥാപാത്രത്തിന്റെ പേര്. ഇപ്പോഴിതാ ചിത്രത്തിന് ഒരു രണ്ടാംഭാഗം വരന്നു എന്നാണ് പുതിയ വാര്‍ത്ത. പക്ഷേ പ്രിയദര്‍ശനോ അക്ഷയ്കുമാറോ രണ്ടാംഭാഗവുമായി സഹകരിക്കുന്നില്ല.

അനീസ് ബസ്മിയാണ് ‘ഭൂല്‍ ഭുലയ്യ’യുടെ രണ്ടാം ഭാഗം ഒരുക്കുന്നത്. കാര്‍ത്തിക് ആര്യനാണ് അക്ഷയ്കുമാറിന്റെ കഥാപാത്രത്തെ അവതപരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും റിലീസ് യീയതിയും അണിയറപ്രവര്‍ത്തരകര്‍ പുറത്തുവിട്ടു. 2020 ജൂലൈ 31ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

ചിത്രത്തില മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് പുറത്തിവിട്ടില്ല. ആദ്യ ഭാഗത്തില്‍ അക്ഷയ് കുമാറിനൊപ്പം വിദ്യാ ബാലനും ഷൈനി അഹൂജയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

Top