സവര്‍ക്കര്‍-ഗോഡ്സെ വിവാദ പരാമര്‍ശം; ലഘുലേഖ പിന്‍വലിക്കണമെന്ന് എന്‍.സി.പി

മുംബൈ: മധ്യപ്രദേശ് കോണ്‍ഗ്രസ് സേവാദള്‍ ലഘുലേഖയില്‍ പരാമര്‍ശിച്ച വീര്‍ സവര്‍ക്കറും, നാഥുറാം ഗോഡ്സെയും തമ്മില്‍ ശാരീരികബന്ധം നിലനിന്നിരുന്നതായുള്ള ആരോപണങ്ങള്‍ക്കെതിരെ എന്‍.സി.പി.

‘അധിക്ഷേപകരമായ ലേഖനങ്ങള്‍ തയ്യാറാക്കുന്നത് തെറ്റാണ്. ആശയപരമായ വിയോജിപ്പുകള്‍ തെറ്റല്ല. എന്നാല്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല. പ്രത്യേകിച്ച് വ്യക്തി(സവര്‍ക്കര്‍) ജീവിച്ചിരിപ്പില്ലെങ്കില്‍’- എന്‍.സി.പി. വക്താവ് നവാബ് മാലിക്ക് പ്രതികരിച്ചു. ലഘുലേഖ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മധ്യപ്രദേശിലെ ഭോപ്പാലില്‍ നടന്ന ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് സേവാദള്‍ ക്യാംപിലാണ് ലഘുലേഖ വിതരണം ചെയ്തത്. സവര്‍ക്കറുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളെക്കുറിച്ചും, ഉയരുന്ന ചോദ്യങ്ങളും, വിവാദങ്ങളും സംബന്ധിച്ചാണ് ലഘുലേഖയില്‍ കോണ്‍ഗ്രസ് കാഴ്ചപ്പാടുകള്‍ വിവരിക്കുന്നത്.

വീര്‍ സവര്‍ക്കര്‍ കിതനാ വീര്‍ എന്ന തലക്കെട്ടിലായിരുന്നു ലഘുലേഖ തയ്യാറാക്കിയത്. ഉമാഭാരതി ഉള്‍പ്പെടെയുള്ള ബി.ജെ.പി. നേതാക്കള്‍ ലഘുലേഖയ്ക്കെതിരേ രംഗത്തെത്തിയിരുന്നു.

Top