Booker Prize winner Anita Brookner dies

ലണ്ടന്‍: ബ്രിട്ടീഷ് സാഹിത്യകാരിയും ബുക്കര്‍ പുരസ്‌കാര ജേതാവുമായ അനിറ്റ ബ്രൂക്‌നെര്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. ലണ്ടനിലായിരുന്നു ജനനം. ജനിച്ച 1984 ല്‍ ബ്രൂക്‌നെര്‍ എഴുതിയ ഹോട്ടല്‍ ഡുലാക് എന്ന സാഹിത്യ രചനയാണ് ബുക്കര്‍ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്നും കലാ ചരിത്രത്തില്‍ പിഎച്ച്ഡി നേടി. നിരവധി കരലാ ചരിത്ര ഗ്രന്ഥങ്ങള്‍ ബ്രൂക്‌നെര്‍ രചിച്ചു. 2011 ല്‍ എഴുതിയ അറ്റ് ദ് ഹെയര്‍ ഡ്രെസേഴ്‌സ് എന്ന കൃതിയാണ് അവസാനമായി ബ്രൂക്‌നെര്‍ രചിച്ചത്.

Top