പുതിയ ഫീച്ചറുമായി ഐആര്‍സിടിസി; ഇനി പണം നല്‍കാതെ ട്രയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം

ന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. പണം നല്‍കാതെ തന്നെ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ‘ബുക്ക് നൗ, പേ ലേറ്റര്‍ സേവനമാണ് ഉപയോക്താക്കളെ സഹായിക്കാനായി തയ്യാറാക്കിയിരിക്കുന്നത്. ഈ സംവിധാനത്തിലൂടെ അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ആദ്യം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും പിന്നീട് പണമടയ്ക്കാനും സാധിക്കും.

ഇ-പേ ലേറ്റര്‍ ഓപ്ഷന്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഐആര്‍സിടിസി വെബ്‌സൈറ്റ് വഴി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. റിസര്‍വ്ഡ്, അല്ലാത്തതുമായ ടിക്കറ്റുകളില്‍ ഇത് ബാധകമാണെന്ന് ഐആര്‍സിടിസി അവകാശപ്പെടുന്നു.

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ടിക്കറ്റിന് ആവശ്യമായ പണമില്ലാത്തവരെ സഹായിക്കാനാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. എന്നിരുന്നാലും, ഇ-ടിക്കറ്റിന്റെ ഈ സൗകര്യം പിന്നീട് പണമടയ്ക്കാന്‍ ഉപയോക്താക്കള്‍ക്ക് ഓപ്ഷന്‍ നല്‍കുന്നു.

Top