Book Reveals Nawaz Sharif Received Money from Bin Laden

ഇസ്ലാമാബാദ്: അല്‍ ഖ്വയ്ദ നേതാവ് ഒസാമാ ബിന്‍ ലാദനില്‍നിന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പണം പറ്റിയിരുന്നതായി വെളിപ്പെടുത്തല്‍. മുന്‍ ഐ.എസ്.ഐ ഉദ്യോഗസ്ഥന്റെ ഭാര്യ എഴുതിയ പുസ്തകത്തിലാണ് ആരോപണം.

മുന്‍ ഐ.എസ്.ഐ ഉദ്യോഗസ്ഥന്‍ ഖാലിദ് ഖവാജയുടെ ഭാര്യ ഷമാമാ ഖാലിദ് എഴുതിയ ‘ഖാലിദ് ഖവാജാ: ഷാഹിദ്ഇഅമാന്‍’ എന്ന ബുക്കിലാണ് ഷെരീഫിനെതിരെ ഗുരുതര ആരോപണമുള്ളത്. പാകിസ്താന്‍ പീപ്പിള്‍ പാര്‍ട്ടി(പി.പി.പി)ക്ക് എതിരെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനാണ് പാകിസ്താന്‍ മുസ്ലിം ലീഗ് അധ്യക്ഷന്‍ നവാസ് ഷെരീഫ് ലാദനില്‍നിന്നും പണം സ്വീകരിച്ചതെന്ന് പുസ്തകത്തില്‍ ആരോപിക്കുന്നു.

ഇസ്ലാമിക രീതികള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന ഷെരീഫിന്റെ പ്രസ്താവനയാണ് ലാദനെ ആകര്‍ഷിച്ചത്. തുടര്‍ന്ന് ഭീമമായ തുകയാണ് ലാദന്‍ ഷെരീഫിന് നല്‍കിയത്. എന്നാല്‍ അധികാരത്തിലെത്തിയപ്പോള്‍ ഷെരീഫ് വാക്കുപാലിച്ചില്ലെന്നും പുസ്തകത്തില്‍ കുറ്റപ്പെടുത്തുന്നു.

Top