ബോണികപൂര്‍ ശ്രീദേവിയുടെ പേരില്‍ ഡോക്യൂമെന്ററി തയ്യാറാക്കുന്നു

boneyy

ബോണികപൂര്‍ ശ്രീദേവിയുടെ പേരില്‍ ഡോക്യൂമെന്ററി തയ്യാറാക്കുന്നു. ശ്രീദേവിയുടെ ജീവചരിത്രത്തെക്കുറിച്ചാണ് ഡോക്യൂമെന്ററി. ഡോക്യുമെന്ററി തയ്യാറാക്കാന്‍ ചില ടൈറ്റിലുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശ്രീ, ശ്രീദേവി, ശ്രീ മാം തുടങ്ങിയവയെല്ലാമാണ് ടൈറ്റിലുകള്‍.

ശ്രീദേവിക്ക് വേണ്ടി ഡോക്യുമെന്ററി നിര്‍മ്മിക്കുന്നതിനാല്‍ വളരെ ഗൗരവമായിട്ടാണ് ബോണി കപൂര്‍ ഈ പ്രൊജക്ടിനെ കാണുന്നത്. ശ്രീദേവിയുടെ അഭിനയജീവിതം ആരംഭിക്കുന്നത് നാലാം വയസ്സുമുതലാണ്.

300 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ഈ ജീവചരിത്രങ്ങളെ കോര്‍ത്തിണക്കിയാണ് ഡോക്യൂമെന്ററി തയ്യാറാക്കുന്നത്. 2018 ഫെബ്രുവരി 24 നാണ് ദുബായിലെ ഹോട്ടലിലെ ബാത്ത് ടബ്ബിലാണ് ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Top