‘ബോണ്ട് 25’; ജെയിംസ് ബോണ്ട് ആയി ഡാനിയേല്‍ ക്രെഗ് തന്നെ, ചിത്രീകരണം ഡിസംബറില്‍

ബോണ്ട് 25ലും ‘ജെയിംസ് ബോണ്ട്’ആയി ഡാനിയേല്‍ ക്രെഗ്. 2015ല്‍ പുറത്തിറങ്ങിയ’ സ്‌പെക്ട്ര 007′, കാസിനോ റോയല്‍, ക്വാണ്ടം ഓഫ് സോലസ്, സ്‌കൈഫാള്‍ എന്നിങ്ങനെ നാല് ചിത്രങ്ങളിലും ക്രെഗ് ആയിരുന്നു നായകനായി എത്തിയിരുന്നത്.

ചിത്രത്തിന് പ്രതിഫലമായി 50മില്യണ്‍ പൗണ്ടാണ് ക്രെഗിനു ലഭിക്കുന്നത്. സ്ലം ഡോഗ് മില്ല്യണര്‍ എന്ന ചിത്രത്തിലൂടെ ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ‘ഡാനി ബോയലാ’ണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷം ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ 2019 നവംബറോടെ തിയേറ്ററുകളില്‍ എത്തും. ഡാനിയേല്‍ ക്രെഗ് നായകനാകുന്ന അവസാന ബോണ്ട് ചിത്രം ആയിരിക്കും ബോണ്ട് 25.

Top