bomp threats -tvm airport

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചാണ് വിമാനത്താവളത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അറിയിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.

ഭീഷണി സന്ദേശം ലഭിച്ച ഉടനെ പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. എന്നാല്‍ സംശയിക്കത്തക്കവണ്ണം ഒന്നും കണ്ടെത്താനായില്ല.

ഭീഷണി വ്യാജമെന്ന് തെളിഞ്ഞതിനാല്‍ ഫോണ്‍ ചെയ്ത ആളെ കണ്ട് പിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. നേരത്തെയും സമാനമായ രീതിയില്‍ നിരവധി വ്യാജ ബോംബ് ഭീഷണികള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്.

Top