കണ്ണൂരില്‍ സ്‌കൂളിലെ ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി

കണ്ണൂര്‍: ആറളത്ത് സ്‌കൂളില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി. രണ്ട് നാടന്‍ ബോംബുകളാണ് കണ്ടെത്തിയത്. സ്‌കൂള്‍ ശുചീകരണത്തിനിടെയാണ് ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തിയത്.

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ആറളം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും ശുചീകരണം ആരംഭിച്ചത്. ഇതിനിടെയാണ്  ശൗചാലയത്തില്‍ ഒളിപ്പിച്ച നിലയില്‍ ബോംബ് കണ്ടെത്തിയത്. സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ആറളം എസ്ഐയും സംഘവും സ്ഥലത്തെത്തി. സ്‌കൂളിലെ ശൗചാലയത്തില്‍ നിന്ന് കണ്ടെത്തിയത് നാടന്‍ ബോംമ്പുകളാണെന്ന് സ്ഥിരീകരിച്ചു.

കണ്ണൂരില്‍ നിന്നുള്ള ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി ബോംബ് നിര്‍വീര്യമാക്കി. സ്‌കൂളിന്റെ സമീപപ്രദേശങ്ങളില്‍ ഉള്‍പ്പെടെ ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും വ്യാപക പരിശോധന നടത്തി. അതേസമയം സ്‌കൂളില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തിയത് അധ്യാപകരിലും രക്ഷിതാക്കളിലും ആശങ്കയുണ്ടായിട്ടുണ്ട്.

 

Top