ഗസ്സയിൽ വീടിനും പള്ളിക്കും മേൽ ബോംബാക്രമണം; 30 മരണം

​ധ്യ ഗ​സ്സ​യി​ലെ ദൈ​ർ അ​ൽ ബ​ലാ​ഹി​ൽ വീ​ടി​നും പ​ള്ളി​ക്കും മേ​ൽ ഇ​സ്രാ​യേ​ൽ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ 30 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​തോ​ടെ ഗ​സ്സ​യി​ൽ കൊ​ല്ല​പ്പെ​ട്ട ഫ​ല​സ്തീ​നി​ക​ളു​ടെ എ​ണ്ണം 27,365 ആ​യി. 66,000ത്തി​ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

കി​ഴ​ക്ക​ൻ ജ​റൂ​സ​ല​മി​ൽ ഫ​ല​സ്തീ​നി കു​ട്ടി​യെ തി​ങ്ക​ളാ​ഴ്ച ഇ​സ്രാ​യേ​ൽ സൈ​ന്യം വെ​ടി​വെ​ച്ച് കൊ​ന്നു. വെ​ടി​യേ​റ്റ വാ​ദി ഉ​വൈ​സാ​ത്തി​നെ (14) ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ​പോ​ലും സ​മ്മ​തി​ച്ചി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഒ​റ്റ​ദി​വ​സ​ത്തി​നി​ടെ വെ​സ്റ്റ് ബാ​ങ്കി​ൽ 28 ഫ​ല​സ്തീ​നി​ക​ളെ ഇ​സ്രാ​യേ​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

അ​തി​നി​ടെ യു.​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്റ​ണി ബ്ലി​ങ്ക​ൻ നാ​ല് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് പ​ശ്ചി​മേ​ഷ്യ​യി​ലെ​ത്തി​യി​ട്ടു​ണ്ട്. ഇ​പ്പോ​ൾ സൗ​ദി​യി​ലു​ള്ള അ​ദ്ദേ​ഹം ബു​ധ​നാ​ഴ്ച ഇ​സ്രാ​യേ​ലി​ലും അ​ധി​നി​വി​ഷ്ട വെ​സ്റ്റ് ബാ​ങ്കി​ലും എ​ത്തും.

 

Top