ഷില്ലോങ് ടൈംസ് പത്രത്തിന്റെ എഡിറ്ററുടെ വീടിന് നേര്‍ക്ക് അജ്ഞാതര്‍ ബോംബെറിഞ്ഞു

BOMBER

ഷില്ലോങ്: മേഘാലയയില്‍ ഷില്ലോങ് ടൈംസ് പത്രത്തിന്റെ എഡിറ്ററുടെ വീടിന് നേരെ അജ്ഞാതര്‍ ബോംബെറിഞ്ഞു. എഡിറ്ററായ പട്രീഷിയ മുഖിമിന്റെ മേഘാലയയിലെ ഉംപ്ലിങ്ങിലുള്ള വീടിന് നേരെയാണ് ബോംബേറുണ്ടായിരിക്കുന്നത്.

ചൊവ്വാഴ്ച രാത്രി 8.25 ഓടെ മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് പേരാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്. മുഖിമിന്റെ കിടപ്പ് മുറിയെ ലക്ഷ്യമാക്കിയാണ് ബോംബ് എറിഞ്ഞതെങ്കിലും ആര്‍ക്കും പരുക്കേറ്റിട്ടില്ല. പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ച വ്യക്തിയാണ് മുഖിം. സംഭവത്തില്‍ പ്രതിഷേധിച്ച് ഷില്ലോങ് പ്രസ് ക്ലബ് മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയിലുള്ള ആശങ്ക പ്രകടിപ്പിച്ചു.

Top