ജാര്‍ഖണ്ഡില്‍ കുഴിബോംബ് പൊട്ടിത്തെറിച്ചു: നാലു സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്ക്

ലത്തേഹര്‍: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് നാലു സിആര്‍പിഎഫ് ജവാന്മാര്‍ക്കു പരിക്കേറ്റു.

ലത്തേഹര്‍ ജില്ലയിലെ ലാടു ഗ്രാമത്തിലായിരുന്നു സ്ഫോടനമുണ്ടായത്.

പരിക്കേറ്റവര്‍ക്കു പ്രഥമശ്രുശൂഷ നല്കിയശേഷം ഹെലികോപ്റ്ററില്‍ റാഞ്ചിയിലെ ആശുപത്രിയിലെത്തിച്ചു.

Top