അഫ്ഗാനിസ്ഥാനിലെ വോട്ടര്‍ രജിസ്ട്രേഷന്‍ കേന്ദ്രത്തില്‍ സ്‌ഫോടനം; 15 പേര്‍ മരിച്ചു

afgan

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ വോട്ടര്‍ രജിസ്ട്രേഷന്‍ കേന്ദ്രത്തില്‍ നടന്ന സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 12-ലേറെപ്പേര്‍ക്ക് പരിക്കേറ്റു. വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ എത്തിയവരാണ് മരിച്ചവരില്‍ ഏറെയും.

ഖോസ്ത് പ്രവിശ്യയിലെ മോസ്‌കില്‍ പ്രവര്‍ത്തിച്ചുവന്ന വോട്ടര്‍ രജിസ്ട്രേഷന്‍ കേന്ദ്രത്തിലാണ് സ്ഫോടനം നടന്നത്. 13 പേര്‍ മരിച്ചതായും 12 ലേറെപ്പേര്‍ക്ക് പരിക്കേറ്റതായും പ്രവിശ്യാ ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ കഴിഞ്ഞയാഴ്ച നടന്ന സ്ഫോടനങ്ങളില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒന്‍പത് മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 20 ന് പാര്‍ലമെന്റിലേക്കും ജില്ലാ കൗണ്‍സിലുകളിലേക്കും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതിന് പിന്നാലെയാണ് സ്ഫോടനങ്ങള്‍ നടന്നത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതില്‍നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാന്‍ ലക്ഷ്യംവച്ചാണ് ഭീകരര്‍ സ്ഫോടനങ്ങള്‍ നടത്തുന്നതെന്ന് സംശയിക്കുന്നത്.

Top