ഓഹരി സൂചികയില്‍ നേട്ടം ; സെന്‍സെക്‌സ് 70 പോയിന്റ് ഉയര്‍ന്നു

sensex

മുംബൈ: ആഴ്ചയുടെ ആദ്യദിനമായ ഇന്ന് ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 70 പോയിന്റ് ഉയര്‍ന്ന് 36566ലും, നിഫ്റ്റി 28 പോയിന്റ് നേട്ടത്തില്‍ 11038ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 319 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 144 ഓഹരികള്‍ നഷ്ടത്തിലുമാണ്.

യുപിഎല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഐടിസി, ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, എസ്ബിഐ, സണ്‍ ഫാര്‍മ, പവര്‍ ഗ്രിഡ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. വിപ്രോ, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, സിപ്ല, എച്ച്ഡിഎഫ്‌സി ബാങ്ക്, ലുപിന്‍, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top