ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു;സെന്‍സെക്‌സ് 62 പോയിന്റ് ഉയര്‍ന്നു

Sensex gains

മുംബൈ:ഓഹരി സൂചികകളില്‍ റെക്കോഡ് നേട്ടം തുടരുന്നു. സെന്‍സെക്‌സ് 62 പോയിന്റ് ഉയര്‍ന്ന് 36887ലും നിഫ്റ്റി 7 പോയിന്റ് നേട്ടത്തില്‍ 11141ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 389 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 106 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍കോര്‍പ്പ്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി, എസ്ബിഐ, ബജാജ് ഓട്ടോ, വിപ്രോ, റിലയന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള് നേട്ടത്തിലാണ്.

ഏഷ്യന്‍ പെയിന്റ്‌സ്, ഭാരതി എയര്‍ടെല്‍, എച്ച്‌സിഎല്‍ടെക്, ടിസിഎസ്, ലുപിന്‍, സിപ്ല, മാരുതി സുസുകി, ഐടിസി, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. കമ്പനികളുടെ പ്രവര്‍ത്തന ഫലങ്ങളും ജിഎസ്ടി കൗണ്‍സില്‍ ഉത്പന്നങ്ങളുടെ നികുതി കുറച്ചതും വിപണിക്ക് തുണയായി.

Top