ഓഹരി സൂചികകളില്‍ നേട്ടം;സെന്‍സെക്‌സ് 129 പോയിന്റ് നേട്ടത്തില്‍

sensex

മുംബൈ: ഓഹരി സൂചികകളില്‍ തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും നേട്ടം തുടരുന്നു.സെന്‍സെക്‌സ് 129 പോയന്റ് നേട്ടത്തില്‍ 36846ലും, നിഫ്റ്റി 37 പോയിന്റ് ഉയര്‍ന്ന് 11121ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 991 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 390 ഓഹരികള്‍ നഷ്ടത്തിലുമാണ്.

യുപിഎല്‍, ഹിന്‍ഡാല്‍കോ, മാരുതി സുസുകി, ലുപിന്‍, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, പവര്‍ ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഹീറോ മോട്ടോര്‍കോര്‍പ്, വിപ്രോ, ബജാജ് ഓട്ടോ, സിപ്ല, ഭാരതി എയര്‍ടെല്‍, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
മിക്കവാറും സെക്ടറുകളിലെ ഓഹരികള്‍ നേട്ടത്തിലാണ്. ഐടി, ഇന്‍ഫ്ര മേഖലയാണ് മികച്ച നേട്ടത്തില്‍.

Top