ഓഹരി സൂചികയില്‍ നേട്ടം; സെന്‍സെക്‌സ് 222.23 പോയിന്റ് ഉയര്‍ന്നു

മുംബൈ: ഓഹരി സൂചികകളില്‍ മുന്നേറ്റം. സെന്‍സെക്‌സ് 222.23 പോയിന്റ് ഉയര്‍ന്ന് 36718.60ലും, നിഫ്റ്റി 74.60 പോയിന്റ് നേട്ടത്തില്‍ 11084.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1521 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1068 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. യുപിഎല്‍, വേദാന്ത, ഭാരതി എയര്‍ടെല്‍, ഐടിസി, മാരുതി സുസുകി, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ മോട്ടോഴ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ, സിപ്ല, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, വിപ്രോ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഒഎന്‍ജിസി, റിലയന്‍സ്, എച്ച്ഡിഎഫ്‌സി, ഡോ.റെഡ്ഡീസ് ലാബ്, കോള്‍ ഇന്ത്യ, ലുപിന്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. പൊതുമേഖല ബാങ്കുകള്‍, മെറ്റല്‍, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.

Top