രാജ്യത്ത് കള്ളനോട്ടില്ലെന്ന് തെളിഞ്ഞത് നോട്ട്‌നിരോധനത്തിലൂടെ; ബോംബെ ഹൈക്കോടതി

മുംബൈ: ഇന്ത്യയില്‍ കള്ളനോട്ട് ഉണ്ടെന്ന വാദം തെറ്റാണെന്ന് മനസിലായത് നോട്ട് നിരോധനത്തിലൂടെയെന്ന് ബോംബെ ഹൈക്കോടതി. നോട്ടിന്റെ വലിപ്പവും മറ്റ് സവിശേഷതകളും എന്തിനാണ് ഇടയ്ക്കിടെ മാറ്റുന്നതെന്നും കോടതി റിസര്‍വ് ബാങ്കിനോട് ചോദിച്ചു.

ഇതിനുകാരണം വ്യാജ നോട്ടുകളാണെന്നാണ് വാദമെങ്കില്‍ ഇക്കാര്യത്തില്‍ സംശയമുണ്ടെന്നും 10,000 കോടി പാക്കിസ്ഥാന്‍ കൊണ്ടുപോയെന്ന വാദം വെറും കെട്ടുകഥയായിരുന്നുവെന്ന് നോട്ട് നിരോധനത്തിലൂടെ വ്യക്തമായെന്നും ഹൈക്കോടതി വ്യക്തമാക്കി.

കാഴ്ചശക്തിയില്ലാത്തവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്ന കറന്‍സികള്‍ ഇറക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ്, ജസ്റ്റിസ് എന്‍.എം ജംദാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Top