പീഡനക്കേസ്; തരുണ്‍ തേജ്പാലിന് നോട്ടീസയച്ച് ബോംബെ ഹൈക്കോടതി

മുംബൈ: പീഡനക്കേസില്‍ വെറുതെ വിട്ട തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിന് ബോംബെ ഹൈക്കോടതിയുടെ നോട്ടീസ്. ഗോവ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചിന്റെ നടപടി.

വാദം കേള്‍ക്കാന്‍ പ്രഥമദൃഷ്ട്യാ കാരണങ്ങളുണ്ടെന്ന് ജസ്റ്റിസ് എസ്.സി. ഗുപ്തെ നിരീക്ഷിച്ചു. ഗോവയിലെ വിചാരണക്കോടതിയില്‍ നിന്ന് കേസ് രേഖകള്‍ വിളിച്ചുവരുത്താനും തീരുമാനിച്ചു. ജൂണ്‍ 24ന് അപ്പീല്‍ വീണ്ടും പരിഗണിക്കും.

2013 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റില്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്നാണ് തരുണ്‍ തേജ്പാലിനെതിരായ കേസ്. ഗോവ മപുസയിലെ അഡീഷണല്‍ സെഷന്‍സ് കോടതി തരുണ്‍ തേജ്പാലിനെ വെറുതെ വിട്ടിരുന്നു.

 

Top