നവകേരള ബസിലും, സദസിലും ബോംബ് വയ്ക്കും; ഗതാഗത മന്ത്രിയുടെ ഓഫീസിലേക്ക് ഭീഷണി കത്ത്

തിരുവനന്തപുരം: നവകേരള സദസിലും, ബസിലും ബോംബ് വയ്ക്കുമെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസിലേക്ക് ഭീഷണി കത്ത്. മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. കത്ത് എവിടെ നിന്നാണ് പോസ്റ്റ് ചെയ്തതെന്ന കാര്യം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

നേരത്തെ കോഴിക്കോട് നടക്കുന്ന നവ കേരള സദസിനെതിരെ മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണി കത്ത് ലഭിച്ചിരുന്നു. വയനാട്ടില്‍ ജില്ലാ കളക്ടര്‍ക്കാണ് ഭീഷണി കത്ത് കിട്ടിയത്. മുഖ്യമന്ത്രിക്കും നവകേരള സദസിനുമെതിരെ വയനാട് കളക്ട്രേറ്റിലേക്കും ഭീഷണിക്കത്ത് ലഭിച്ചിരുന്നു. യഥാര്‍ത്ഥ വിപ്ലവ കമ്മ്യൂണിസ്റ്റ് മാവോയിസ്റ്റ് പ്രവര്‍ത്തകരെ പിടിക്കുകയും, പീഡിപ്പിക്കുകയും ചെയ്യുന്ന വ്യാജ കമ്മ്യൂണിസ്റ്റ് പിണറായിയെ ഒരുകോടി ബസോടെ മാനന്തവാടി പുഴയില്‍ കാണാമെന്നായിരുന്നു കത്തിലെ ഭീഷണി.

Top