വടകരയിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയുടെ വീടിന് നേരെ ബോംബേറ്

കോഴിക്കോട് : വടകര കോട്ടക്കടവു കക്കട്ടിയിൽ പോക്‌സോ കേസ് പ്രതിയുടെ വീടിനുനേരേ പെട്രോള്‍ ബോംബേറ്. സജീര്‍ മന്‍സിലില്‍ അബ്ദുള്‍ റസാഖിന്റെ (61) വീടിനു നേരേയാണ് ഇന്ന് പുലര്‍ച്ചെ ആക്രമണമുണ്ടായത്. വീടിന്റെ ചുമരിലാണു ബോംബ് പതിച്ചത്. ജനല്‍ച്ചില്ലുകളും തകര്‍ത്തു.

പോക്‌സോ കേസില്‍ കഴിഞ്ഞദിവസമാണ് അബ്ദുള്‍ റസാഖിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വീടിനു സമീപം കളിക്കുകയായിരുന്ന 10 വയസ്സുകാരിയെ ആളില്ലാത്ത സമയം വീട്ടിലെത്തിച്ചു പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഭയന്നു കരഞ്ഞ പെണ്‍കുട്ടിക്കു പ്രതി മിഠായി വാങ്ങാനും പണം നല്‍കി. ‌

സംഭവം പുറത്തുപറയരുതെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍, പെണ്‍കുട്ടി വീട്ടുകാരെ വിവരമറിയിക്കുകയും ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്നു പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്ത് പൊലീസ് പ്രതിയെ അറസ്റ് ചെയ്തു. ഇതിനുപിന്നാലെയാണ് ആക്രമണം.

Top