നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി; യുവാവ് പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയയാളെ സി.ഐ.എസ്.എഫ് പിടികൂടി.കൊച്ചിയില്‍ നിന്നു കുവൈറ്റിലേയ്ക്കു പോകാനെത്തിയ ജോണ്‍ പാണ്ടിയാക്കല്‍ എന്നയാളെയാണ് പിടികൂടിയത്.

സുരക്ഷാ പരിശോധനയ്ക്കിടെ ശരീരത്തില്‍ ബോംബ് ഒളിപ്പിച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ വിശദപരിശോധനയ്ക്കു വിധേയനാക്കിയെങ്കിലും യാതൊന്നും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലോടെ അന്താരാഷ്ട്ര ടെര്‍മിനലിലാണു സംഭവം.

Top