ബോംബ് ഭീഷണി; എയര്‍ഇന്ത്യ വിമാനം അടിയന്തരമായി ലണ്ടനില്‍ ഇറക്കി

ലണ്ടന്‍: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം ലണ്ടനില്‍ അടിയന്തരമായി ഇറക്കി. ലണ്ടനിലെ സ്റ്റാന്‍സ് സ്റ്റഡ് വിമാനത്താവളത്തിലാണ് വിമാനം മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇറക്കിയത്.

മുംബൈയില്‍ നിന്നും ന്യൂജഴ്‌സിയിലെ നെവാര്‍ക്ക് പോകുകയായിരുന്ന എഐ 191 യാത്രവിമാനമാണ് നിലത്തിറക്കിയത്. ലണ്ടന്‍ വിമാനത്താവളത്തില്‍ ഇറക്കിയ വിമാനത്തില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട്.

Top