ഇന്ത്യയിലേക്ക് പുറപ്പെട്ട വിമാനത്തിന് ബോംബ് ഭീഷണി; ജാം നഗറില്‍ അടിയന്തര ലാന്‍ഡിങ്

ഡല്‍ഹി: മോസ്‌കോയില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ചാര്‍ട്ടേഡ് വിമാനത്തിന് ബോംബ് ഭീഷണി. ഇതേത്തുടര്‍ന്ന് വിമാനം അടിയന്തരമായി ഗുജറാത്തിലെ ജാം നഗര്‍ വിമാനത്താവളത്തില്‍ ഇറക്കി.

വിമാനത്തിലുണ്ടായിരുന്ന 236 യാത്രക്കാരും എട്ടു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ഇവരെയെല്ലാം വിമാനത്തില്‍ നിന്നും പുറത്തിറക്കി.

ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് അടക്കം വിമാനത്തില്‍ പരിശോധന നടത്തി വരികയാണെന്ന് ജാം നഗര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. എയര്‍പോര്‍ട്ടില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Top