ഡല്‍ഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി : പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു

ഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി. കോടതി വളപ്പില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും സ്‌ഫോടനം നടക്കുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. ഹൈക്കോടതിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു.

കോടതി രജിസ്ട്രാര്‍ ജനറലിനാണ് ഇ-മെയില്‍ ലഭിച്ചത്. ‘ഫെബ്രുവരി 15 ന് ബോംബ് ഉപയോഗിച്ച് ഡല്‍ഹി ഹൈക്കോടതി തകര്‍ക്കും. ഡല്‍ഹി കണ്ട ഏറ്റവും വലിയ സ്ഫോടനമായിരിക്കും ഇത്. കഴിയുന്നത്ര സുരക്ഷ വര്‍ദ്ധിപ്പിക്ക്, എല്ലാ മന്ത്രിമാരെയും വിളിക്ക്. എല്ലാവരും ഒരുമിച്ച് പൊട്ടിത്തെറിക്കും’-സന്ദേശത്തില്‍ പറയുന്നു.

ബിഹാര്‍ ഡിജിപിക്കും ഇതേ ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെയും ഓഡിയോ ക്ലിപ്പുകളിലൂടെയുമാണ് ഭീഷണി. പ്രതിയെന്ന് സംശയിക്കുന്നയാളെ കര്‍ണാടകയില്‍ നിന്ന് പിടികൂടി പട്‌നയിലെത്തിച്ചു. വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ്.

Top