മുംബൈയില്‍ ജയ്പൂര്‍-മുംബൈ ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി

indigo

ന്യൂഡല്‍ഹി: മുംബൈയില്‍ ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ജയ്പൂര്‍-മുംബൈ 6ഇ-218 വിമാനത്തില്‍ ബോംബ് സ്ഥാപിക്കുമെന്നായിരുന്നു സന്ദേശം.ഇന്ന് പുലര്‍ച്ചെ 5.30നാണ് ഭീഷണി കോള്‍ എത്തിയത്. ഇതേതുടര്‍ന്ന് വിമാനത്തിന്റെ സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം സര്‍വീസ് പുന:രാരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബോംബ് ഭീഷണിയെ കുറിച്ച് ബിടിഎസിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നു ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. ഈവര്‍ഷം ആദ്യം ഡല്‍ഹി-കോല്‍ക്കത്ത എയര്‍ ഇന്ത്യ വിമാനത്തിന് നേരെയും ബോംബ് ഭീഷണി സന്ദേശം വന്നിരുന്നു. പിന്നീട് വ്യാജ ഭീഷണിയാണെന്ന് തെളിയുകയായിരുന്നു.

Top