സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി സന്ദേശം; പൊഴിയൂരില്‍ നിന്നാണ് സന്ദേശമെത്തിയത്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി സന്ദേശം. രാവിലെ 11 മണിയോടെയാണ് പൊലീസ് സ്റ്റേഷനില്‍ സന്ദേശമെത്തിയത്. പൊഴിയൂരില്‍ നിന്നാണ് സന്ദേശമെത്തിയത്. പൊലിസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലാണ് സന്ദേശമെത്തിയത്. സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്.

സെക്രട്ടേറിയറ്റിന് അകത്തും പുറത്തും ഉച്ചക്ക് ഉള്ളില്‍ ബോംബ് വെക്കുമെന്നാണ് സന്ദേശത്തിലുള്ളത്. പൊഴിയൂരില്‍ നിന്നാണ് സന്ദേശമെന്ന് പരിശോധിച്ചപ്പോള്‍ കണ്ടെത്തി. സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം പരിശോധന നടത്തുകയാണ്.

Top