വിജയകാന്തിന്റെയും ധനുഷിന്റെയും വീടുകളില്‍ ബോംബ് ഭീഷണി

ചെന്നൈ: തമിഴ് താരങ്ങളായ ധനുഷിന്റെയും വിജയകാന്തിന്റെയും വീടുകളില്‍ ബോംബ് ഭീഷണി. തേനംപേട്ടിലെ ധനുഷിന്റെ വസതിയിലും വിരുഗമ്പാക്കത്ത് വിജകാന്തിന്റെ വസതിയിലും ബോംബ് വെച്ചതായാണ് ചെന്നൈ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് അജ്ഞാത ഫോണ്‍ സന്ദേശമെത്തിയത്.

എന്നാല്‍ സന്ദേശം വ്യാജ ഭീഷണിയാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങിയതായും പൊലീസ് പറഞ്ഞു.

Top