Bomb threat against Modi during Kerala visit

കോഴിക്കോട്: ബിജെപി ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്. നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് ഭീഷണി സന്ദേശം എത്തിയത്. ഇന്റര്‍നെറ്റ് കോളാണ് ലഭിച്ചതെന്നും സംഭാഷണം ഹിന്ദിയിലായിരുന്നും എന്നുമാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

24-ാം തീയതി പുലര്‍ച്ചെയാണ് വ്യാജബോംബ് ഭീഷണി എത്തിയത്. മോദി പങ്കെടുക്കുന്ന പൊതുപരിപാടിയില്‍ ബോംബ് വച്ചെന്നായിരുന്നു ഭീഷണി. സംഭവത്തിന് പിന്നില്‍ കോയമ്പത്തൂരില്‍ നിന്നുള്ള സംഘങ്ങളെന്നാണ് സൂചന. ഡിജിപിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് ബോംബ് ഭീഷണിയെക്കുറിച്ച് പുറത്തു വിടാതിരുന്നതെന്നാണ്
വിവരം.

Top