നടന്‍ സൂര്യയുടെ ഓഫീസിനു നേരെ ബോംബ് ഭീഷണി; സന്ദേശം വ്യാജമെന്ന് പൊലീസ്

ചെന്നൈ: നടന്‍ സൂര്യയുടെ ഓഫീസിന് നേരെ ബോംബ് ഭീഷണി. ആല്‍വാര്‍ പേട്ടിലുള്ള ഓഫീസിന് നേരെയാണ് കഴിഞ്ഞ ദിവസം ബോംബ് ഭീഷണി ഉണ്ടായത്. താരത്തിന്റെ ഓഫീസില്‍ ബോംബ് വച്ചതായുള്ള ഭീഷണി സന്ദേശം തിങ്കളാഴ്ച്ച വൈകീട്ടോടെയാണ് ആല്‍വാര്‍പേട്ട് പൊലീസ് കണ്ട്രോള്‍ റൂമിന് ലഭിക്കുന്നത്.

സന്ദേശം ലഭിച്ചയുടന്‍ ബോംബ് സ്‌ക്വാഡ് ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും അസ്വഭാവികമായി എന്തെങ്കിലും കണ്ടെത്താനായില്ല. അതിനാല്‍ ഇത് വ്യാജ സന്ദേശമാണെന്ന് പൊലീസ് അറിയിച്ചു.

നീറ്റ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേ സൂര്യയുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു. കോവിഡ് പടരുന്ന സാഹചര്യത്തിലും നീറ്റ് പരീക്ഷ നടത്തണമെന്ന കോടതി നിര്‍ദ്ദേശത്തിന് എതിരെയാണ് സൂര്യ രംഗത്തെത്തിയത്.

Top