ബോംബ് ഭീതി; ജപ്പാനിലെ നരിത്ത വിമാനത്താവളം അടച്ചു

ടോക്കിയോ : ബോംബ് ഭീതിയെ തുടര്‍ന്നു ജപ്പാനിലെ നരിത്ത വിമാനത്താവളം ഭാഗികമായി അടച്ചു. വിമാനത്താവളത്തിലെ രണ്ട് റണ്‍വേകളില്‍ ഒരു റണ്‍വേയാണ് അടച്ചത്. പിന്നീട് പൊലീസ് സ്ഥലത്തെത്തി ഷെല്‍ നീക്കം ചെയ്തു.

സംഭവത്തെ തുടര്‍ന്നു മൂന്നു മണിക്കൂര്‍ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചുവെന്നും എന്നാല്‍ വിമാനങ്ങള്‍ റദ്ദാക്കിയില്ലെന്നും അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top