പശ്ചിമ ബംഗാളില്‍ മൂന്നിടങ്ങളില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി

bomb attack

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസ്, പഞ്ചായത്ത് ഓഫീസ്, ബാങ്ക് എന്നിവക്ക് മുന്നില്‍ നിന്നാണ് മുഴുവന്‍ ബോംബുകളും കണ്ടെത്തിയത്.

ഇന്ന് രാവിലെയോടെയാണ് ബോംബുകള്‍ കണ്ടെത്തിയത്. സംഭവം നടന്ന സ്ഥലത്ത് ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി. ഇതേപ്പറ്റിയുള്ള കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

Top